Skip to main content

പോഷൺ എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്തു

 

 

പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന് കീഴിൽ  അങ്കമാലി ബ്ലോക്കിലെ രണ്ട് ഐ.സി.ഡി.എസു കളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പോഷൺ എക്സ്പ്രസ്സ്  റോജി എം ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.

 അങ്കമാലി മോണിംഗ് സ്റ്റാർ കോളേജ് ഓഫ് ഹോം സയൻസ് യിൽ വച്ച് നടന്ന ചടങ്ങിൽ ശിശു വികസന പദ്ധതി ഓഫീസർ സായാഹ്ന ജോഷി,  കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ റോസിലി, അധ്യാപിക മേഘ തമ്പി, സമ്പുഷ്ടകേരളം ബ്ലോക്ക് കോഓർഡിനേറ്റർ ശരൺ ശങ്കർ, പ്രോജക്ട് അസിസ്റ്റന്റ് പ്രിൻസ് ഫ്രാൻസിസ്  ഐസിഡിഎസ് ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പോഷകാഹാര സന്ദേശം  ജനങ്ങൾക്കിടയിലേക്ക് എത്തിക്കുക, പോഷകാഹാരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള സിഗ്നേച്ചർ ക്യാമ്പേയ്ൻ  തുടങ്ങിയവയാണ് പോഷൺ എക്സ്പ്രസ്സ് ലക്ഷ്യമിടുന്നത്.

 

date