Skip to main content

മന്ത്രി എ.കെ. ബാലന്‍ ജൂണ്‍ 16 ന് ജില്ലയില്‍

 

പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ- നിയമ -സാംസ്ക്കാരിക -പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ജൂണ്‍ 16 ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പൊലീസ് സ്റ്റേഷനുകളെയും കണ്‍ട്രോള്‍ റൂമുകളെയും സമന്വയിപ്പിക്കുന്ന പിങ്ക് പട്രോള്‍ സംവിധാനത്തിന്‍റെ ഉദ്ഘാടനം ജില്ലാ പൊലീസ് ഓഫീസ് അനക്സ് അങ്കണത്തില്‍ രാവിലെ 9.30-ന് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ കമ്മ്യൂനിറ്റി കോളെജിന്‍റെ പുതിയ കെട്ടിട ശിലാസ്ഥാപനം വടക്കഞ്ചേരി മണ്ണാംപറമ്പില്‍ (പഴയ ശ്രീരാമ തിയ്യേറ്റര്‍ ഗ്രൗണ്ട്) രാവിലെ 10നു നിര്‍വഹിക്കും. 11ന് തരൂര്‍ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മെറിറ്റിന്‍റെ ഭാഗമായി 2017-18 അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന പരിപാടി വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. 
    ഉച്ചയ്ക്ക് 12ന് വടക്കഞ്ചേരി ചാമപറമ്പ് വൃദ്ധ വിശ്രമ കേന്ദ്രത്തിലെ വൃദ്ധജന പരിപാലന കേന്ദ്രം 'സായം പ്രഭ ഹോം' ഉദ്ഘാടനം മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിന്‍റയും കൃഷി വകുപ്പിന്‍റയും സംയുക്ത സംരംഭമായ കണ്ണമ്പ്ര ജൈവ കുത്തരി ഉല്‍പാദന മില്‍ ഉച്ചയ്ക്ക് രണ്ടിന് നിര്‍വഹിക്കും. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് മാങ്ങോട്-എളനാട് റോഡ് ഉദ്ഘാടനം വൈകീട്ട് മൂന്നിന് മാങ്ങോട് ഗെയിറ്റിലും ശ്രീകൃഷ്ണപുരം ഭവനനിര്‍മാണ സഹകരണ സംഘം ഓഫീസ് മന്ദിരം ഉദ്ഘാടനം വൈകീട്ട് അഞ്ചിനും നിര്‍വഹിക്കും.

date