ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഈമാസം 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ സമയം മണിക്കൂറില്‍ 35 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്ക് കീഴിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി കളക്ടറേറ്റിലെയും താലൂക്ക് ഓഫീസുകളിലേയും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. കണ്‍ട്രോള്‍ റൂമുകളിലെ ഫോണ്‍ നമ്പരുകള്‍: കളക്ടറേറ്റ്- 0468 2322515, 2222515, താലൂക്ക് ഓഫീസുകള്‍ അടൂര്‍- 04734 224826, 9447034826, കോഴഞ്ചേരി - 0468 2222221, 9447712221, റാന്നി - 04735 227442, 9447049214, തിരുവല്ല - 0469 2601303, 9447059203, മല്ലപ്പള്ളി - 0469 2682293, 9447014293, കോന്നി - 0468 2240087, 8547618430.
ജില്ലയില്‍ ഇന്നലെ മഴയില്‍ ഏഴു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 1,55,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു. തിരുവല്ല താലൂക്കിലെ പെരിങ്ങര വില്ലേജ് പരിധിയില്‍ പുതിയ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഇവിടെ 34 കുടുംബങ്ങളിലെ 171 പേരെ മാറ്റി പാര്‍പ്പിച്ചു. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജിലെയും തിരുവല്ല താലൂക്കിലെ കുറ്റൂര്‍ വില്ലേജിലെയും ഓരോ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി.
(പിഎന്‍പി 1544/18)
വൈദ്യുതി തടസം അറിയിക്കാന്‍ പ്രത്യേക സംവിധാനവുമായി കെഎസ്ഇബി
- Log in to post comments