Post Category
ദുരന്തനിവാരണ അതോറിറ്റി അടിയന്തിര യോഗം ചേര്‍ന്നു
കനത്ത കാലവര്‍ഷത്തില്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും ജീവഹാനിയും ഉണ്ടായ സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, ടി.പി രാമകൃഷ്ണന്, എ.കെ ശശീന്ദ്രന്, ജില്ലാ കലക്ടര്‍ യു.വി ജോസ്, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന് കുട്ടി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രിമാര്‍ യോഗത്തില്‍ നിര്‍ദേശം നല്കി. ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കും. റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് പണം തടസമാകില്ല. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി യോഗത്തില്‍ അറിയിച്ചു.
date
- Log in to post comments