Skip to main content

കനത്തമഴ: കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

കനത്ത മഴയെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്കില്‍ 80 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പയ്യോളി , ബാലുശ്ശേരി സ്‌കൂളുകളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ബാലുശ്ശേരി ഗവ എല്‍.പി സ്‌കൂളില്‍ 35 കുടുംബങ്ങളും തുരുത്തിയാട് എ.എല്‍.പി സ്‌കൂളില്‍ 25 കുടുംബങ്ങളും പുത്തുര്‍ വട്ടം ന്യൂ എല്‍.പി സ്‌കൂളില്‍ 10 കുടുംബങ്ങളുമാണുള്ളത്. പയ്യോളി ഫിഷറീസ് എ.എല്‍.പി സ്‌കൂളിലും 10 കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത് അമ്പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കക്കയം ഡാമിന് സമീപമുള്ള റോഡുകള്‍ ഉരുള്‍ പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് 40 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. 
കക്കാട് വില്ലേജില്‍ 42 ഓളം കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. ചോണാട് അംഗനവാടിയില്‍ നാല് കുടുംബങ്ങള്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. മുക്കം മുനിസിപാലിറ്റിയില്‍ താഴേക്കോട് വില്ലേജില്‍ ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ചേന്നോത്ത് ഹെല്‍ത്ത് സെന്ററില്‍ ഏഴ് കുടുംബങ്ങളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കുമാരനല്ലൂര്‍ സ്‌ക്കൂള്‍ 37 കുടുംബങ്ങളും പുള്ളന്നൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ 13 കുടുംബങ്ങളും, മാവൂര്‍ അംഗണവാടി നാല് കുടുംബങ്ങള്‍, മടവൂര്‍ വില്ലേജിലെ പുന്നോറമ്മല്‍ സ്‌ക്കൂള്‍ 11 കുടുംബങ്ങള്‍, ആരാമ്പ്ര കോട്ടക്കവയല്‍ സ്‌ക്കൂള്‍ 13 കുടുംബങ്ങള്‍, നീലേശ്വരം തോട്ടത്തില്‍ കാവ് തൊഴില്‍ പരിശീലന കേന്ദ്രം 102 കുടുംബങ്ങള്‍, കുമാരനല്ലൂര്‍ ആസാദ് സ്‌കൂളില്‍ 37 കുടുംബങ്ങളും ക്യാമ്പ് ചെയ്തിട്ടുണ്ട്. 
വടകരയില്‍ 20 വീടുകള്‍ ഭാഗികമായും 5 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നാദാപുരം, കാവിലും പാറ, പുറമേരി ക്യാമ്പുകളിലായി 18 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ സ്‌നേഹപാത തീരത്ത് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്ക് മതില്‍ ഇടിഞ്ഞ് വീണു. മാഹി റെയില്‍വെ സ്റ്റേഷന്‍ അതിര്‍ത്തി, ചാരങ്കയില്‍ എന്നിവിടങ്ങളിലും വ്യാപകമായി നാശനഷ്ട മുണ്ടായി. 
 

date