Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ ഹൈസ്‌കൂള്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെപഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ബോര്‍ഡ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. അപേക്ഷ മുന്‍വര്‍ഷത്തെ ക്ലാസ്സില്‍ ലഭിച്ച മാര്‍ക്ക്, ക്ഷേമനിധി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കോഴ്‌സ് ആരംഭിക്കുന്ന തീയതി മുതല്‍ 45 ദിവസത്തിനകം അതാത് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കും, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ജില്ലക്കാര്‍ കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷാ ഫോം ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും.

date