Skip to main content

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: ജില്ലാതല സെമിനാർ 13ന്

സമഗ്ര വികസനം സാമൂഹ്യ ഐക്യത്തിലൂടെ എന്ന സന്ദേശവുമായി  പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന  സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ ഭാഗമായി ജില്ലാതല  സെമിനാർ  ഒക്ടോബർ 13  രാവിലെ 10ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  ഹാളിൽ  നടക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്  കെ.മണികണ്ഠൻ അധ്യക്ഷത വഹിക്കും. വാത്സല്യനിധി സാക്ഷ്യപത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്യും.
സമഗ്ര വികസനം സാമൂഹ്യ ഐക്യത്തിലൂടെ  എന്ന വിഷയത്തിൽ ഡോ. എൻ.പി.വിജയൻ, സാമൂഹ്യ മുന്നേറ്റത്തിന് വകുപ്പിന്റെ കൈത്താങ്ങ് എന്ന വിഷയത്തിൽ പട്ടികജാതി ഓഫീസർമാരായ മിനി പി, സതീഷ്‌കുമാർ പി.വി എന്നിവർ ക്ലാസെടുക്കും. ജനപ്രതിനിധികൾ സംബന്ധിക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്.മീനാറാണി സ്വാഗതവും എ.ഡി.ഡി.ഒ അജികുമാർ.എം നന്ദിയും പറയും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള പരിപാടിയിൽ പൊതുജനങ്ങൾക്ക് ഗൂഗിൾ മീറ്റ് വഴി പങ്കെടുക്കാം.
 

date