Skip to main content

അപേക്ഷ  ക്ഷണിച്ചു

 

 

 
ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷെര്‍വമെന്‍ - സാഫ് നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭക യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് മത്സ്യ
ത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 20 നും 40 നും മദ്ധ്യേ. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വം നേടിയ രണ്ട് മുതല്‍ അഞ്ച് വരെ പേരടങ്ങിയ ഗ്രൂപ്പായാണ്  അപേക്ഷ നല്‍കേണ്ടത്. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് വായ്പയും 5 ശതമാനം ഗുണഭോക്ത വിഹിതവും ആയിരിക്കും ഗ്രാന്റായി ലഭിക്കുക. ഒരംഗത്തിനു ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.

ഡ്രൈ ഫിഷ്, ഹോട്ടല്‍ ആന്റ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍ മില്‍, ടൂറിസം, ഫാഷന്‍ ഡിസൈന്‍/ബോട്ടിക്ക്, ഐടി കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍ ഡിടിപി സെന്റര്‍ തുടങ്ങിയ യൂണിറ്റുകള്‍ ഈ പദ്ധതി വഴി ആരംഭിക്കാമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ആന്റ് സാഫ്  നോഡല്‍ ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 30 നകം ലഭിക്കണം. ഫോണ്‍: 9745100221, 7034314341, 9526039115.

date