Skip to main content

പറപ്പറ്റ പാലം നിർമ്മാണത്തിന് രണ്ട് കോടിയുടെ പുതുക്കിയ ഭരണാനുമതി

 

 

 

പ്രളയത്തിൽ തകർന്ന കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലം പുനർനിർമ്മിക്കുന്നതിന് രണ്ടു കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.

ജലസേചന വകുപ്പിന്റെ കാലപ്പഴക്കം ചെന്ന ഒരു വിസിബിയാണ് നിലവിൽ ഇവിടെയുള്ളത്. രണ്ട് വശങ്ങളും ഇടിഞ്ഞു മഴക്കാലത്ത് ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയിലായിരുന്നു പറപറ്റ പാലം. മുൻ സർക്കാരിന്റെ കാലത്ത് ഒരു കോടി രൂപ അനുവദിച്ചെങ്കിലും ആ തുകക്ക് പാലം നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന അവസ്ഥയിലാണ് കൂടുതൽ തുക അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്.
ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്തതിന് ശേഷം പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

date