Skip to main content

മീങ്കര ഡാം തുറക്കാൻ സാധ്യത

 

മീങ്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ മീങ്കര ഡാമിന്റെ ഷട്ടറുകൾ ഏതുസമയവും തുറക്കാൻ സാധ്യതയുള്ളതായി ചിറ്റൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 156.09 മീറ്ററാണ്. പരമാവധി ജലനിരപ്പ് 156.36 മീറ്ററാണ്. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date