Skip to main content

സൗജന്യ പരിശീലനത്തിന്  അപേക്ഷിക്കാന്‍ തീയതി നീട്ടി

പട്ടികജാതി വികസന വകുപ്പിന് വേണ്ടി സൈബര്‍ശ്രീ സി-ഡിറ്റ് നടപ്പിലാക്കി വരുന്ന ഹരിപ്പാട് സബ് സെന്ററില്‍ ഡിജിറ്റല്‍ പ്രിന്റ് ആന്‍ഡ് വെബ് ഡിസൈന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്മെന്റ്

 എന്നീ സൗജന്യ പരിശീലന പരിശീലനത്തിന്  അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 22 വരെ നീട്ടി. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ മൂന്ന് വര്‍ഷ ഡിപ്ലോമ/ എഞ്ചിനീയറിംഗ് പാസായവര്‍ക്കും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും. പ്രായ പരിധി 21-26 വയസ്. വിശദ വിവരങ്ങള്‍ www.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.  അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ cybersriharipad@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അല്ലെങ്കില്‍ പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ പ്രൊജക്റ്റ്, സി- ഡിറ്റ് , ചിത്രാഞ്ജലി  ഹില്‍സ്, തിരുവല്ലം പോസ്റ്റ്, തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ അയക്കണം.  ഫോണ്‍ :- 9895478273, 9895788334.

date