Skip to main content

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ സമാപന സമ്മേളനം ഒക്ടോബർ 16ന്

മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു വരുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം  ഒക്ടോബർ 16ന് പൂർത്തിയാകും. 'സമഗ്ര വികസനം സാമൂഹിക ഐക്യത്തിലൂടെ' എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 2 മുതൽ 16 വരെ സംസ്ഥാനത്തുടനീളം നടന്നുവരുന്ന പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം ഒക്ടോബർ 16ന് വൈകീട്ട് 4 മണിക്ക് തൃശൂർ ടൗൺ ഹാളിൽ  പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 

പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി പ്രൊഫ. ആർ ബിന്ദു, മേയർ എം കെ വർഗീസ്, ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ എൻ ദേവിദാസ്, കൗൺസിലർ റെജി ജോയ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ മങ്ങാട്ട് തുടങ്ങിയവർ പങ്കെടുക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളെ ആദരിക്കും.

date