Skip to main content

കുഴൂർ ഇനി മുതൽ സാഗിഗ്രാമം 

കുഴൂർ ഇനി മുതൽ സാഗി ഗ്രാമമായി അറിയപ്പെടും. ഇതിന്റെ പ്രഖ്യാപനം ബെന്നി ബെഹനാൻ എം പി നിർവഹിച്ചു.
കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഒരു പ്രത്യേക പഞ്ചായത്തിനെ തിരഞ്ഞെടുത്ത് വേണ്ട പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സാഗി.ഗ്രാമപഞ്ചായത്തുകള്‍ തെരഞ്ഞെടുക്കുകയും കേന്ദ്ര,  സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ സംയോജന സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി, ദത്തെടുത്ത ഗ്രാമത്തെ എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമം ആയി മാറ്റുന്നതിന് വിഭാവനം ചെയ്യുന്ന പദ്ധതിയാണ് സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) പ്രഖ്യാപനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു.

കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സാജൻ കൊടിയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ ജില്ലാ അസിസ്റ്റന്റ് പ്രൊജക്റ്റ്‌ ഓഫീസർ  ശ്രീലക്ഷ്മി പദ്ധതി വിശദികരണം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിൽവി ടീച്ചർ, കുഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  രജനി മനോജ്‌,
വികസന സമിതി അംഗങ്ങളായ സണ്ണി കൂട്ടാല, സന്തോഷ്‌ കുമാർ, ബിജി വിത്സൻ, മാള ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി  ജയ സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി കെ വി സുനിൽകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സാഗി ഗ്രാമമായി പ്രഖ്യാപിച്ചതോടെ കുഴൂർ പഞ്ചായത്തിൽ നിരവധി പദ്ധതികളാണ്  നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. സമസ്ത മേഖലയിലും ഊന്നിയുള്ള പദ്ധതികളാണ് പഞ്ചായത്തിൽ കൊണ്ടുവരിക.

date