Skip to main content

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം ഇന്ന് (ഒക്ടോബർ 13ന് )

തൃശൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി ഇന്ന് (ഒക്ടോബർ 13 ) ദുരന്ത നിവാരണ പ്രതിജ്ഞ ദിനമായി ആചരിക്കും. 'ഒരുമിച്ചു മാത്രം' എന്നതാണ് 2021ലെ ദുരന്ത ലഘൂകരണ ദിനത്തിന്റെ തീം. ജില്ലയിലെ ദുരന്ത ലഘൂകരണ ദിനാചരണം ജില്ലാ കലക്ടർ ഹരിത വി കുമാർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്യും. ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ 
ഐ ജെ മധുസൂദനൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത എന്നിവർ ദുരന്ത നിവാരണ സന്ദേശം നൽകും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്ത നിവാരണ പ്രതിജ്ഞ ചടങ്ങിൽ പങ്കാളികളാകും.

date