Skip to main content

ഡ്രൈവർ കം ഓപ്പറേറ്റർ തസ്തികയിൽ ഒഴിവ്

 

കാക്കനാട് : ഫാം ഇൻഫർമേഷൻ ബ്യൂറോ കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിൽ ഡ്രൈവർ കം ഓപ്പറേറ്റർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം. സിനിമ പ്രൊജക്ടർ ഓപറേറ്റിംഗിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. സ്ത്രീകൾ ഭിന്നശേഷി വിഭാഗം തുടങ്ങിയവർ ഈ ജോലിക്ക് അർഹരല്ല. പ്രായം 01/01/2020ന് 21നും 38നും മധ്യേ.  നിയമാനുസൃത വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഒക്ടോബർ 28 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. മുൻഗണനാ വിഭാഗത്തിൽ പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണന വിഭാഗത്തിൽ അല്ലാത്തവരെയും പരിഗണിക്കുന്നതാണ്.

date