Skip to main content

എയിംസിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ

 

കാക്കനാട്: കൊച്ചിയിലെ അമൃത (അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ആശുപത്രിയിലേക്ക്  സ്റ്റാഫ് നേഴ്സ് നിയമനത്തിനായി എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻറർ ജോബ് ഫെയർ സംഘടിപ്പിക്കുന്നു . സ്റ്റാഫ് നേഴ്സ്, കെയർ അസിസ്റ്റൻറ് ട്രെയിനി, വാർഡ് അസിസ്റ്റൻറ് ട്രെയിനി എന്നീ തസ്തികകളിലേക്കാണ് നിയമനം. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. ഒഴിവുകളുടെ എണ്ണം സ്റ്റാഫ് നേഴ്സ് 150,  അസിസ്റ്റൻറ് ട്രെയിനി 50 , വാർഡ് അസിസ്റ്റന്റ് ട്രെയിനി 30.  യോഗ്യതകൾ സ്റ്റാഫ് നഴ്സ് ജിഎൻ എം / ബി എസ് സി നഴ്സിംഗ് (കെ.എൻ.സി രജിസ്ട്രേഷൻ ) . ജോലി പരിചയം ഒരുവർഷം .  കെയർഅസിസ്റ്റൻറ് ട്രെയിനി -ജി ഡി എ അല്ലെങ്കിൽ പ്ലസ് ടു . വാർഡ് അസിസ്റ്റന്റ്  ട്രെയിനി - പ്ലസ് ടു .  കൂടുതൽ വിവരങ്ങൾക്ക് ഒക്ടോബർ 21 നകം 0484 24279.4 എന്ന നമ്പറിൽ ബന്ധപ്പെടണം.

date