Skip to main content

വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്

 

കൊച്ചി: 1999 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്, അവരുടെ തനത് സീനിയോറിറ്റി  നിലനിര്‍ത്തിക്കൊണ്ട്  രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് നവംബര്‍ 31 വരെ സമയം അനുവദിച്ചിരിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 25-ന് മുമ്പായി എറണാകുളം സൈനികക്ഷേമ ഓഫീസില്‍ നിന്നും നല്‍കിയ തൊഴില്‍ രജിസ്‌ട്രേഷന്‍ തിരിച്ചറിയല്‍ കാര്‍ഡു സഹിതം അപേക്ഷ സമര്‍പ്പിച്ചു തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date