Skip to main content

ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴില്‍ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും ഗ്രൂപ്പ് സംരംഭകര്‍ക്കുളള ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴില്‍ വായ്പ പദ്ധതിയായ ജോബ് ക്ലബ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 21 നും 50 നും ഇടയില്‍ പ്രായമുളള ഒരു ലക്ഷം രൂപയില്‍ കവിയാത്ത വാര്‍ഷിക വരുമാനമുളള യുവതീ യുവാക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അനുവദിക്കുന്ന വായ്പയുടെ 25 ശതമാനം ഫ്രണ്ട് എന്‍ഡ് സബ്‌സിഡിയായി ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ 0484-2422458, 9744998342 നമ്പരുകളില്‍ ബന്ധപ്പെടാം.

date