Skip to main content

ജോബ് ക്ലബ്ബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കാക്കനാട്:  ജില്ലയിലെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും ഗ്രൂപ്പ് സംരംഭകർക്കുള്ള ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴിൽ വായ്പ പദ്ധതിയായ ജോബ് ക്ലബ്ബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു 21നും 50നും ഇടയിൽ പ്രായമുള്ള ഒരു ലക്ഷം രൂപയിൽ കവിയാത്ത വാർഷിക വരുമാനമുള്ള യുവതീയുവാക്കൾക്ക് അപേക്ഷ സമർപ്പിക്കാം.  അനുവദിക്കുന്ന തുകയുടെ 25 ശതമാനം ഫ്രണ്ട് എൻഡ് സബ്സിഡിയായി ലഭിക്കും. വിശദ വിവരങ്ങൾക്കായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കളിലെ 0484 2422458,  9744998342 എന്നീ ഫോൺ നമ്പറുകളിൽ നേരിട്ട് ബന്ധപ്പെടണം.

 

date