Skip to main content

ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020-21 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് പുതുക്കിയ വരുമാന പരിധിയിൽ (2.5 ലക്ഷം രൂപ) ഉൾപ്പെട്ടിട്ടുള്ള കേരളത്തിലെ സംവരണേതര സമുദായങ്ങളിൽപെടുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്‌കൂൾ/കോളേജ്/സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നിലവിൽ അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാഫോമിനും യോഗ്യത ഉൾപ്പെടെയുള്ള മറ്റ് വിശദവിവരങ്ങൾക്കും www.kswcfc.org സന്ദർശിക്കുക. അപേക്ഷ നവംബർ 18 നകം നൽകണം.
പി.എൻ.എക്സ്. 3928/2021

date