Skip to main content

വിദഗ്ധ മെഡിക്കൽ സംഘം ദുരിതാശ്വാസ ക്യാമ്പുകളിൽ

കോട്ടയം: കൂട്ടിക്കൽ, മുണ്ടക്കയം, ഏന്തയാർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം മെഡിക്കൽ ക്യാമ്പ് നടത്തി. 20 ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ടെക്‌നീഷ്യൻമാരും സംഘത്തിലുണ്ടായിരുന്നു. ഇ.സി.ജി. അടക്കമുള്ള സംവിധാനങ്ങളാരുക്കിയിരുന്നു. ആർ.എം.ഒ. ഡോ. ആർ.പി. രഞ്ജിന്റെ നേതൃത്വത്തിൽ മൂന്നു സംഘമായാണ് ക്യാമ്പുകളിൽ എത്തിയത്. സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവന്റെ നിർദ്ദേശപ്രകാരമാണ് മെഡിക്കൽക്യാമ്പ് നടന്നത്. മരുന്നുകളടക്കം വിതരണം ചെയ്തു.

 

date