Skip to main content

പി.എസ്.സി പരീക്ഷ

 

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മഴ സാഹചര്യം കാരണം മാറ്റിവച്ച അസിസ്റ്റന്റ്  എഞ്ചിനീയര്‍/ ഹെഡ് ഡ്രാഫ്റ്റസ്മാന്‍/ അസിസ്റ്റന്റ് ഡയറക്ടര്‍ (സിവില്‍) (കാറ്റഗറി നം. 210/2019, 125/20, 126/20, 191/20, 005/21, 028/21, 128/21, 134/21, 206/21) എന്നീ തസ്തികകളുടെ പരീക്ഷ ഒക്‌ടോബര്‍ 28ന് ഉച്ചക്ക് 2.30 മുതല്‍ 4.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും (അസല്‍) സഹിതം പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date