Post Category
സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ 30 ന് അവസാനിക്കും
ജില്ലയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ 2018-19 വര്‍ഷത്തേക്ക് അംഗത്വം പുതുക്കലും പുതിയ കാര്‍ഡ് വിതരണവും ജൂണ്‍ 30 ന് അവസാനിക്കും. കാര്‍ഡുളള കുടുംബങ്ങള്‍ക്ക് വര്‍ഷം 30000 രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് 30000 രൂപയുടെ അധിക ആനുകൂല്യം ലഭിക്കും. ജില്ലയില്‍ നിലവില്‍ 9 സര്‍ക്കാര്‍ ആശുപത്രികളിലും 16 സ്വകാര്യ ആശുപത്രികളിലും പദ്ധതി പ്രകാരമുളള സൗജന്യ ചികിത്സാ ആനുകൂല്യം ലഭിക്കും. കോമ്പ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്) ആണ് തൊഴില്‍ വകുപ്പിനു കീഴില്‍ പദ്ധതി നിര്‍വ്വഹണം നടത്തുന്നത്. ഇനിയും കാര്‍ഡുകള്‍ പുതുക്കാത്തവര്‍ ജൂണ്‍ 30 നകം സ്മാര്‍ട്ട് കാര്‍ഡ് പുതുക്കി ആനുകൂല്യം ഉറപ്പാക്കണം. പുതുക്കല്‍ ക്യാമ്പുകളെക്കുറിച്ചുളള വിവരങ്ങള്‍ക്ക് ഫോണ്‍ : 7012430977, 7034563649, 7736221647.
date
- Log in to post comments