Skip to main content

എറണാകുളം അറിയിപ്പുകള്‍ - 2

പാചക വാതക സിലിണ്ടറുകളുടെ വിതരണം: ഓപ്പണ്‍ ഫോറം 23 ന്

 

 കാക്കനാട്: ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണം, ഏജന്‍സികളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, പരാതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റു ജനപ്രതിനിധികള്‍, ഓയില്‍ കമ്പനി ഉദ്യോഗസ്ഥര്‍, ഗ്യാസ് ഏജന്‍സി പ്രൊെ്രെപറ്റര്‍മാര്‍, ഉപഭോക്തൃ സംഘടന  പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം ജൂണ്‍ 23 ന് മൂന്ന് മണിക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

അന്തര്‍ദേശീയ യോഗാ ദിനാഘോഷം 21-ന്

 കൊച്ചി: 2018 ലെ അന്തര്‍ദേശീയ യോഗാദിനാഘോഷത്തോടനുബന്ധിച്ചുളള ജില്ലാതല ആഘോഷ പരിപാടികള്‍ ജൂണ്‍ 21-ന് ഭാരതീയ ചികിത്സാ വകുപ്പും (ആയുര്‍വേദം) ഹോമിയോപ്പതി വകുപ്പും സംയുക്തമായി എറണാകുളം പുല്ലേപ്പടിയിലുളള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയേഴ്‌സ് ഇന്ത്യ ഹാളില്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 21-ന് രാവിലെ ഏഴിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ മുത്തലിബിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജില്ലാതല യോഗാ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രൊഫ.കെ.വി തോമസ് എം.പി നിര്‍വഹിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. 

യോഗാ പരിശീലനവും സ്ത്രീകളുടെ ആരോഗ്യം യോഗയിലൂടെ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസുകളും വിദഗ്ധര്‍ നയിക്കും. രാവിലെ 10 മുതല്‍ ആയുര്‍വേദ, ഹോമിയോ ചികിത്സാ രീതികള്‍ സമന്വയിപ്പിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കല്‍ ക്യാമ്പ് രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9.30 ന് ആരംഭിക്കും.

 

കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം

 

കാക്കനാട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കളമശ്ശേരി മേഖലാകേന്ദ്രത്തില്‍ ജൂലായ് 11ന് ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത: പത്താം ക്ലാസ്സ്), ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (യോഗ്യത: ബി.കോം/ പ്ലസ് ടു കൊമോഴ്‌സ്) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റു അര്‍ഹതപ്പെട്ട സമുദായ വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും.  ഫോണ്‍: 0484 2551466, 2541520.

കൗണ്‍സിലറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, കൗണ്‍സിലിംഗും നല്‍കുന്നതിന് കൗണ്‍സിലറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

മന:ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗില്‍ പ്രവൃത്തി പരിചയവും ഉള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. എം.എസ്.ഡബ്ല്യു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. കൗണ്‍സിലിംഗ്, സൈക്കോളജി, ഡെവലപ്‌മെന്റല്‍ സൈക്കോളജി, എഡ്യുക്കേഷണല്‍ സൈക്കോളജി വിഷയങ്ങള്‍ ഐഛികമായി പഠിച്ചവര്‍ക്ക് മുന്‍ഗണന. നിയമനം താല്‍ക്കാലികവും, വിദ്യാലയ വര്‍ഷാന്ത്യംവരെയും ആയിരിക്കും. വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ ജാതി സര്‍ട്ടിഫിക്കറ്റ്,യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയസര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസ്സര്‍ക്ക് 2018 ജൂണ്‍30-ന് മുന്‍പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതിവികസന ഓഫീസ്സുമായി ബന്ധപ്പെടുക. ഫോണ്‍ : 0484 2422256

date