Post Category
കോഴിക്കോട് കെല്‍ട്രോണില്‍ ജേണലിസം കോഴിസിന് സീറ്റുകള്‍ ഒഴിവ്
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍, കോഴിക്കോട് സെന്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് , പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ആങ്കറിങ്, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അവസാന തിയതി നവംബര്‍ ആറ്.
വിലാസം: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ് , റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002.
വിശദ വിവരങ്ങള്‍ക്ക്് ബന്ധപ്പെടുക: 9544958182, 8137969292.
date
- Log in to post comments