ഷാപ്പ് പുനര്‍വില്‍പ്പന നവംബര്‍ 18ന്
കൊച്ചി: ജില്ലയിലെ ലൈസന്‍സും പ്രിവിലേജും റദ്ദ് ചെയ്ത മൂവാറ്റുപുഴ റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ 11 ആലുവ റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ രണ്ട് , പിറവം റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ 11, കോതമംഗലം റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ ആറ്, ഒമ്പത്, അഞ്ച്, എട്ട്, കുട്ടമ്പുഴ റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ ഒന്നില്‍ പ്പെട്ട കളളുഷാപ്പുകള്‍ നവംബര്‍ 18ന് രാവിലെ 11ന് കാക്കനാട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടര്‍ പുനര്‍വില്‍പ്പന നടത്തും.
വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ആവശ്യമായ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ എത്തണം. റവന്യൂ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കി 200 രൂപ എന്‍ട്രന്‍സ് ഫീ അടച്ച് വില്‍പ്പന ഹാളില്‍ പ്രവേശിക്കാവുന്നതാണ്. വില്‍പ്പനയില്‍ പങ്കെടുക്കുന്നവര്‍ ഷാപ്പുകളിലെ തൊഴിലാളികളുടെ ഒരു മാസത്തെ േവതനത്തിന് തുല്യമായ തുകയ്ക്കുളള ഡിമാന്റ് ഡ്രാഫ്റ്റ് (എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പേരില്‍ മാറാവുന്നത്) എന്നിവ ഹാജരാക്കേണ്ടതാണ്. വില്‍പ്പന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതല്‍ വിവരങ്ങളും എറണാകുളം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും അറിയാം. കോവിഡ് 19 സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും വില്‍പ്പന നടത്തുന്നത്.
- Log in to post comments