Skip to main content

ജലസേചനത്തിനുള്ള പമ്പ് സെറ്റ് വിതരണം ചെയ്തു

ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം  ജലസേചനത്തിനുള്ള പമ്പ് സെറ്റ് വിതരണം ചെയ്തു. 3,84,000 രൂപ അടങ്കൽ തുകയായിട്ടുള്ള പദ്ധതിയിൽ 32 ഗുണഭോക്താക്കൾക്കാണ് ഈ വർഷം ആനുകൂല്യം നൽകുന്നത്. ചടങ്ങ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന സലിം, എ വി മുഹമ്മദ്‌ അൻവർ, പി എസ് അബ്ദുൽ റഷീദ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, കെ വി സത്താർ, കൌൺസിലർമാർ, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ ഇ പി അനിറോസ്  തുടങ്ങിയവർ പങ്കെടുത്തു.

date