Skip to main content

കേരള ഭൂപരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു     

കേരള ഭൂപരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ട് തൃശൂര്‍, എറണാകുളം ജില്ലകളിലെ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍, ആതറൈസ്ഡ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് സംസ്ഥാന ലാന്റ് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി സാം ക്ലീറ്റസിന്റെ നേതൃത്വത്തില്‍ ക്ലാസ് നല്‍കി. ലാന്റ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുന്ന രിതീയില്‍ മെച്ചപ്പെടുത്തുന്നതിനാണ് ക്ലാസ് സംഘടിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ എഴുപത്തഞ്ചോളം പേര്‍ പങ്കെടുത്തു. ഡെപ്യൂട്ടി കലക്ടര്‍ ഉഷ ബിന്ദു മോൾ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, എറണാകുളം സബ് കലക്ടര്‍ പി വിഷ്ണുരാജ്, എഡിഎം റെജി പി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, എറണാകുളം,  തൃശൂര്‍ ജില്ലകളിലെ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍മാർ, ആതറൈസ്ഡ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കെ. സന്തോഷ് കുമാര്‍, എസ് സുഗതന്‍, ജി. ശ്രീലാല്‍ എന്നിവരും ക്ലാസുകള്‍ നയിച്ചു.

date