Skip to main content

ആശങ്കകൾ വേണ്ട, കുരുന്നുകൾക്ക് കൂട്ടായി അപ്പു 

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ അങ്കണത്തിൽ എത്തുന്ന കുരുന്നുകൾക്ക് കൂട്ടായി അപ്പുവും. കോവിഡ് മഹാമാരി കാലത്തെ  കുട്ടികളുടെ ആശങ്കകൾ അകറ്റുകയും അവർക്ക് ബോധവൽക്കരണം നൽകുകയുമാണ് അപ്പു എന്ന ആനക്കുട്ടി. തൃശൂർ ജില്ലാ മെഡിക്കല്‍ ഓഫീസി (ആരോഗ്യം) ന്റെയും ആരോഗ്യ കേരളത്തിന്റെയും  സംയുക്താഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ആനിമേഷൻ വീഡിയോയിലെ കഥാപാത്രമാണ് അപ്പു. 

കോവിഡ് പശ്ചാത്തലത്തിൽ വീണ്ടും ഒരു ഒത്തുചേരലും അധ്യയനവും ആരംഭിക്കുമ്പോൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ ലഘൂകരിക്കുകയാണ് അപ്പു. വിദ്യാർത്ഥികൾ സ്കൂളിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വീഡിയോയിൽ അവതരിപ്പിച്ചിട്ടുണ്ട്. 

ആനിമേഷൻ വീഡിയോയുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവ്വഹിച്ചു. ആരോഗ്യ കേരളം ജില്ലാ മെഡിക്കൽ ഓഫീസ് അവതരിപ്പിക്കുന്ന മൂന്നാമത്തെ ആനിമേഷൻ വിഡിയോയാണ് അപ്പു. വിദ്യാലയങ്ങളിലേയ്ക്ക് തിരികെ എത്തുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെട്ട പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു.

കലക്ട്രേറ്റ് ചേബറിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ എന്‍ സതീഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.യു ആര്‍  രാഹുല്‍, ജില്ലാ എഡ്യൂക്കേഷന്‍ മിഡിയ ഓഫീസര്‍  ഹരിതാദേവി. ടി.എ,  ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ സോണിയ ജോണി, റെജീന രാമകൃഷ്ണന്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡാനി പ്രിയന്‍ എന്നിവര്‍ പങ്കെടുത്തു.

date