Skip to main content

ഹയർ സെക്കന്ററി അധ്യാപകർക്ക് പരിശീലനം നൽകി 

നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപകർക്ക് പരിശീലനം നൽകി. എസ് ഇ ആർ ടിയുടെ കീഴിലായി നടക്കുന്ന ദ്വിദിന പരിശീലനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ ശകുന്തള നിർവ്വഹിച്ചു. ജില്ലാ അക്കാദമിക് കോർഡിനേറ്റർ വി എം കരീം അധ്യക്ഷനായിരുന്നു. 

ജില്ലയിലെ 204 ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ 3026 അധ്യാപകർ, 204 പ്രിൻസിപ്പാൾ മാത്രം 42 ബാച്ചുകളിലായി പരിശീലനത്തിൽ പങ്കെടുത്തു. സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട പൊതുമാനദണ്ഡങ്ങൾ, കോവിഡ്  മാനദണ്ഡങ്ങൾ, അക്കാദമിക് സമീപനം, നിരന്തര മൂല്യനിർണയവും പ്രാക്ടിക്കൽ പരീക്ഷകളും എന്നിങ്ങനെ അഞ്ച് തലങ്ങളിലായാണ് പരിശീലനങ്ങൾ നടക്കുന്നത്. പരിശീലനത്തിന് നേതൃത്വം നൽകാനായി 88 ഹയർ സെക്കന്ററി അധ്യാപകരെ ഡിആർജിമാരായി എസ് ഇ ആർ ടി നേരത്തെ പരിശീലിപ്പിച്ചിരുന്നു.

date