Skip to main content

ശീതകാല പച്ചക്കറി കൃഷിയിൽ ഓൺലൈൻ കോഴ്സ് നവംബർ 8 മുതൽ 

കേരള കാര്‍ഷിക  സര്‍വ്വകലാശാലയുടെ കീഴിലുള്ള   ഇ-പഠന കേന്ദ്രം വഴി നടപ്പിലാക്കുന്ന “ശീതകാല പച്ചക്കറി കൃഷി”എന്ന മാസ്സീവ് ഓപ്പണ്‍  ഓണ്‍ലൈന്‍ കോഴ്സ് ( എം ഓ ഓ സി ) നവംബര്‍ 8 മുതൽ ആരംഭിക്കും. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന കോഴ്സിൽ പഠിക്കാൻ താൽപര്യമുള്ളവർ നവംബര്‍ 7 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടപ്പിലാക്കുന്ന ഈ കോഴ്സ് പൂര്‍ണ്ണമായും  മലയാളത്തിലാണ്. ഒന്‍പത് സെഷനുകളിലായി 20 ദിവസം ദൈര്‍ഘ്യമുള്ള ഈ കോഴ്സ് കെ എ  യു എം ഓ ഓ സി പ്ലാറ്റ്ഫോമിലൂടെ പഠിതാവിന് പ്രയോജനപ്പെടുത്താം. കമ്പ്യൂട്ടര്‍ /സ്മാര്‍ട്ട്‌  ഫോൺ എന്നിവയുടെ സഹായത്തോടെ കോഴ്സ് പഠിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കിൽ നിശ്ചിത ഫീസ് അടച്ചു സർട്ടിഫിക്കറ്റ് നേടാം. www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നവംബര്‍ 8 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസുകളില്‍ പങ്കെടുക്കാം.

date