Skip to main content

സ്‌കൂള്‍ തുറക്കല്‍: പറമ്പിക്കുളം കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍.ടി.പി.സി.ആര്‍. പരിശോധന സംഘടിപ്പിച്ചു

 

സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന പറമ്പിക്കുളം ആദിവാസി മേഖലയിലെ  വിദ്യാര്‍ത്ഥികള്‍ക്കായി കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയ്ക്കകത്തും പുറത്തുമായി ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിശോധന നടത്തിയത്. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി വികസന വകുപ്പ്, പറമ്പിക്കുളം സി.എച്ച്.സി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തേക്കടി, അല്ലിമൂപ്പന്‍ കോളനി, കുറുവന്‍ പാടി, സുങ്കം കോളനികളില്‍ നിന്നായി 185 അധികം വിദ്യാര്‍ഥികള്‍ പരിശോധനയില്‍ പങ്കെടുത്തു.

date