Skip to main content

ഓണ്‍ലൈന്‍ ഗാന്ധിയന്‍ കവിതാലാപന മത്സരം; വിജയികളെ പ്രഖ്യാപിച്ചു

 

്ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഗാന്ധിയന്‍ കവിതാലാപന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശ്രേയ.എന്‍.മേനോന്‍(ജി.എച്ച്.എസ്.എസ് കുമരനെല്ലൂര്‍), വരദപ്രിയ (സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, പട്ടാമ്പി), യു.ഫാത്തിമ ഹിബ(ജി.എച്ച്.എസ്.എസ് പട്ടഞ്ചേരി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.  വിജയികള്‍ക്ക്് യഥാക്രമം 1750, 1250, 1000 രൂപ പാരിതോഷികം ലഭിക്കും. ചെമ്പൈ ഗവ. സംഗീത കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വി സിന്ധു ആണ് മൂല്യനിര്‍ണ്ണയം നടത്തിയത്.

date