Skip to main content

അഞ്ചാമത് സത്യവ്രതന്‍ സ്മാരക സ്വർണ്ണമെഡലുകൾ നവംബർ 9 ന്  സമ്മാനിക്കും

 

 

കൊച്ചി: കേരള മീഡിയ അക്കാദമിയില്‍നിന്ന് ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കായി പ്രമുഖ മാധ്യമപ്രവർത്തകനും കേരള മീഡിയ അക്കാദമി ഡയറക്ടറുമായിരുന്ന എന്‍.എന്‍.സത്യവ്രതന്റെ പേരിൽ പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ്, ഏർപ്പെടുത്തിയിട്ടുള്ള അഞ്ചാമത് സത്യവ്രതന്‍ സ്മാരക സ്വർണ്ണമെഡലുകൾ നവംബർ 9 ന് രാവിലെ പതിനൊന്ന് മണിക്ക് കേരള മീഡിയ അക്കാദമി ഹാളിൽ, മാതൃഭൂമി മാനേജിംഗ് എഡിറ്റർ എം.വി. ശ്രേയാംസ് കുമാർ 

എം.പി.  സമ്മാനിക്കും. എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ എന്‍.എന്‍.സത്യവ്രതൻ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കെ.വി.തോമസ് അറിയിച്ചു. 

ഇക്കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയ ആർ വിദ്യ  (പത്രപ്രവർത്തനം), സീതാലക്ഷ്മി ആർ (ടി.വി.ജേർണലിസം),  ഗായത്രി ഗോപി  (പബ്ലിക് റിലേഷന്‍സ്) എന്നിവർക്കാണ് സ്വർണ്ണമെഡൽ സമ്മാനിക്കുന്നത്.  അക്കാദമി ചെയർമാന്‍ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി.ടി.തോമസ് എം.എൽ.എ., മാധ്യമ പ്രവർത്തകൻ ബാബു ജോസഫ്, അഡ്വ. എന്‍.എന്‍.സുഗുണപാലന്‍ എന്നിവർ പ്രസംഗിക്കും

 

date