Post Category
മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍: അപേക്ഷ ക്ഷണിച്ചു
കൊച്ചി: പുതുച്ചേരി സര്‍ക്കാര്‍ സ്ഥാപനമായ മാഹി രാജീവ്ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ബി.എ.എം.എസ് കോഴ്സില്‍ എന്‍.ആര്.ഐ/എന്‍.ആര്.ഐ സംവരണം ചെയ്തിട്ടുളള എാഴ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നീറ്റ് പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമും അനുബന്ധ വിവരങ്ങളും www.rgamc.in കോളേജ് വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 26-ന് വൈകിട്ട് അഞ്ചിന് മുമ്പായി മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 9447687058, 9448223636, 9495894145, 0490-2337340, 41.
date
- Log in to post comments