സര്‍ട്ടിഫിക്കറ്റ് പരിശോധന
കൊച്ചി: ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിലെ ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്. ആലുവ, സെന്റ് ഫ്രാന്‍സിസ് എച്ച്.എസ്., ആലുവ, എസ്.എന്‍.ഡി.പി.എച്ച്.എസ് ആലുവ എന്നീ സെന്ററുകളില്‍ 2021 മേയ് മാസത്തില്‍ കേരള പരീക്ഷാഭവന്‍ നടത്തിയ കെ.ടെറ്റ് പരീക്ഷ എഴുതി വിജയിച്ച പരീക്ഷാര്‍ത്ഥികളുടെ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന നവംബര്‍ എട്ടു മുതല്‍ 12 വരെ ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വച്ച് നടക്കുന്നതായിരിക്കും. പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി., പ്രീഡിഗ്രി/ പ്ലസ്ടു, ഡിഗ്രി, ബി.എഡ്/റ്റി.റ്റി.സി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ജാതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയച്ചിട്ടുള്ളവര്‍ ആയത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, കെ.ടെറ്റ് ഹാള്‍ടിക്കറ്റും, ക്വാളിഫൈഡ് ഷീറ്റും പരിശോധനക്കായി കൊണ്ട് വരേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ കെ.ടെറ്റ് പരീക്ഷ വിജയിച്ച് വിവിധ കാരണങ്ങളാല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്താന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ 12 ന് നടത്തുന്നതാണ്. ഫോണ്‍ 0484 -2624382)
- Log in to post comments