പിഴല 350 മീറ്റർ റോഡ് അലൈൻമെന്റിൽ അന്തിമ തീരുമാനം
കടമക്കുടി പഞ്ചായത്തിലെ പിഴല 350 മീറ്റർ റോഡ് നിശ്ചിത അലൈൻമെന്റിൽ നിർമിക്കാൻ ജില്ല കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഹൈബി ഈഡൻ എം.പി, കെ എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു
നിലവിലുള്ള അലൈൻമെന്റ് സംബന്ധിച്ച വിവിധ വശങ്ങൾ ചർച്ച ചെയ്ത യോഗം ഇത് സംബന്ധിച്ച് ലഭിച്ച പരാതികളിലെ ആശങ്കകൾ പരിഗണിച്ചു. തുടർന്ന് വിശദമായ കൂടിയാലോചനയ്ക്ക് ശേഷം ശേഷം നിലവിലെ അലൈൻമെൻറ്റ് അംഗീകരിക്കുകയായിരുന്നു.
റോഡിന്റെ നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ഭൂ ഉടമകളുമായും, കൂടിയാലോചന നടത്തി. ഭൂ ഉടമകളുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്ന് കളക്ടർ അറിയിച്ചു.
നിലവിലെ അലൈൻമെന്റിലുള്ള 6 ഭൂഉടമകൾ നേരത്തെ തന്നെ സമ്മതപത്രം നൽകിയിരുന്നു. ഓരോ ഭൂഉടമക്കും ലഭിക്കുന്ന ഏകദേശ നഷ്ടപരിഹാര തുക എത്രയെന്നും കളക്ടർ അറിയിച്ചു. ഇതേ തുടർന്ന് മറ്റുള്ള ഭൂഉടമകളും ഭൂമി വിട്ടു നൽ കാൻ സന്നദ്ധരായി
നിലവിലെ അംഗീകരിച്ച, അനുമതികൾ ലഭ്യമായ അലൈൻമെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതഗതിയിലാക്കുന്നതിന് യോഗം തീരുമാനിച്ചു. ദ്വീപ് നിവാസികളുടെ യാത്ര ക്ലേശം ദൂരീകരിക്കുന്നതിന് റോഡ് നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കുന്നതാണെന്നും കളക്ടർ വ്യക്തമാക്കി
- Log in to post comments