Skip to main content

അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ഗ്രൂപ്പ്  നടത്തുന്ന വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ- സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്(കാലാവധി- ഒരു വര്‍ഷം, യോഗ്യത-                  എസ്.എസ്.എല്‍.സിയോ അതിന് മുകളിലോ), ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്(കാലാവധി-ഒരു വര്‍ഷം, യോഗ്യത-പ്ലസ് ടൂവോ അതിന് മുകളിലോ), ഡിപ്ലോമ ഇന്‍ നഴ്സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (കാലാവധി- രണ്ട് വര്‍ഷം, യോഗ്യത- പ്ലസ് ടൂവോ അതിന് മുകളിലോ) എന്നിവയാണ് കോഴ്സുകള്‍.  ഓണ്‍ലൈന്‍/ ഓഫ് ലൈന്‍/ ഹൈബ്രിഡ് രീതികളില്‍ പഠിക്കാം. ഫോണ്‍: 9072592417, 9072592412, 9188665545.

date