Skip to main content

അന്താരാഷ്ട്ര യോഗ ദിനാചരണം ഇ് (ജൂ21) ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍

    ആയുഷ് വകുപ്പും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കു  യോഗദിനാചരണം ജില്ലാതല ഉദ്ഘാടനം ഇ് (ജൂ 21) രാവിലെ 9ന് പാറേമാവ് ജില്ലാ ആയുര്‍വ്വേദാശുപത്രി (അനക്‌സ്) അങ്കണത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷയാകും. ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.എം.എന്‍. വിജയാംബിക വിഷയാവതരണം  നടത്തും. ഇടുക്കി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് ലഘുലേഖ പ്രകാശനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാപഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ കുഞ്ഞുമോള്‍ ചാക്കോ, ഡോ. ജെ.ടി. ജയദേവ് , ത്രിതല പഞ്ചായത്ത് പ്രിതിനിധികളായ ലിസമ്മ സാജന്‍, ടിന്റു സുഭാഷ്, പ്രഭാ തങ്കച്ചന്‍, ഡോ. ക്രിസ്റ്റി ജെ. തുണ്ടിപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിക്കും.

date