Skip to main content

 മീറ്റ് ദി മിനിസ്റ്റർ പരിപാടിയുടെ അവലോകന യോഗം ചേർന്നു

 

 

കാക്കനാട്: വ്യവസായ വകുപ്പിന്റെ മീറ്റ് ദി മിനിസ്റ്റർ പരിപാടിയുടെ അവലോകന യോഗം വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയിൽ നടന്നു.  172 അപേക്ഷകളാണ് പരിഗണനക്കായി ലഭിച്ചിരുന്നത്. ഇതിൽ 101 അപേക്ഷകൾ ഇതുവരെ പൂർത്തിയാക്കി. ശേഷിക്കുന്ന 74 അപേക്ഷകളിൽ 42 എണ്ണം സർക്കാർതലത്തിൽ തീരുമാനം കൈക്കൊള്ളുന്നതിനായി മാറ്റി. ശേഷിക്കുന്ന 24 അപേക്ഷകൾ  യോഗത്തിൽ പരിഗണിച്ചു.  രണ്ടെണ്ണം തീർപ്പാക്കി. ബാക്കിയുള്ള 22 എണ്ണത്തിൽ ഉചിതമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്കും  അപേക്ഷകർക്കും പ്രിൻസിപ്പൽ സെക്രട്ടറി നൽകി. വെള്ളിയാഴ്ച ലഭിച്ച അപേക്ഷകളും യോഗത്തിൽ പരിഗണിച്ചു. ഒരെണ്ണത്തിൽ തീർപ്പ് കല്പിക്കുകയും ശേഷിക്കുന്നവ അനുകൂല നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ നടപടികൾക്കായി നിർദേശങ്ങൾ നൽകി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി എബ്രഹാം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date