Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു

 

 

 വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം 2020പുരസ്‌കാരത്തിനു 6-11 വിഭാഗത്തിൽ ഫോട്ടോ ഗ്രഫി,സംഗീതം, നൃത്തം, യോഗ എന്നിവയിൽ മികവാർന്ന പ്രകടനം കാഴ്ച വച്ച ആൻലിന അജു(9),12-18 വിഭാഗത്തിൽ വേദിക് മാത്‍സ്, മെന്റൽ മാത്‍സ്, റൂബിസ്‌ക്യൂബിലെ പ്രകടനം,യോഗ യിൽ മികച്ച പ്രകടനം ചെയ്ത സുമിഷ എസ് പൈ( 12 )യും അർഹയായി.

   ആൻലിന മലിനമാകുന്ന പുഴയുടടെ ചിത്രങ്ങൾ പകർത്തി 2020ൽ സ്വന്തമായി പ്രദർശനം നടത്തിയിട്ടുണ്ട്. എരൂർ വടക്കെപുറത്തു ഹൌസിൽ ആൻ മരിയയുടെയും അജു പോളി ന്റെയും മകളാണ്. കൊച്ചി നേവൽ സ്കൂൾ വിദ്യാർത്ഥിയാണ്.

ഗണിതക്രിയകൾ സുമിഷയ്ക്കു മുന്നിൽ പകച്ചു നിന്ന് പോകുന്ന തരത്തിൽ ആണ് അനായാസം സുമിഷ ഗണിതക്രിയകൾ ചെയ്യുന്നത്. യോഗയിലും റുബിക്സ് ക്യൂബിലെ പ്രകടനം വേറെയും ഉണ്ട്.എളമക്കരയിലെരത്നഗൃഹ യിൽ മേഘനയുടെയും സുരേഷിന്റെയും മകളാണ് സുമിഷ. എറണാകുളം ഭവൻസ് സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയാണ്.

 

വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് ഉജ്ജ്വല ബാല്യം പുരസ്‌കാരം വനിതാ ശിശു വികസന വകുപ്പ് നൽകി വരുന്നത്.

date