പൈതൃകമ്യൂസിയം : പൂര്‍ത്തികരിച്ച പദ്ധതികളുടെ സമര്‍പ്പണം
ജില്ലാ പൈതൃകമ്യൂസിയം പൂര്‍ത്തികരിച്ച പദ്ധതികളുടെ സമര്‍പ്പണം ഇന്ന് (ജൂണ്‍ 22) രാവിലെ 10 ന് ചെമ്പൂക്കാവ് ജില്ലാ പൈതൃക മ്യൂസിയം അങ്കണത്തില്‍ പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. മ്യൂസിയത്തിന്െ്റ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സി.എന്‍. ജയദേവന് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കോര്പ്പറേഷന് മേയര്‍ അജിത ജയരാജന് എന്നിവര്‍ വിശിഷ്ടാഥിതികളാകും. കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്. ചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ കെ. മഹേഷ്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, പുരാരേഖ വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി. ബിജു, മ്യൂസിയം -മൃഗശാല വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് എസ്. അബു, വാസ്തുവിദ്യാ ഗുരുകുലം എസ്കിക്യൂട്ടീവ് ഡയറക്ടര്‍ ടി.കെ. കരുണദാസ്, മ്യൂസിയം മൃഗശാല വകുപ്പ് മുന്‍ ഡയറക്ടര്‍ കെ. ഗംഗാധരന്, പുരാവസ്തുവകുപ്പ് സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് കെ.ആര്. സോന, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments