Post Category
പശുവളര്‍ത്തല്‍ പരിശീലനം
മലമ്പുഴ ഗവ.മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ വിഷയത്തില്‍ നവംബര്‍ 19 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പരിശീലനം നല്‍കും. പരമാവധി 30 പേര്‍ക്കാണ് പരിശീലനം. താത്പര്യമുള്ളവര്‍ 0491 2815454 ല്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments