Skip to main content

മാതൃവന്ദനം പദ്ധതി ജില്ലാതല ഉത്ഘാടനം നടത്തി

ഇടുക്കി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭാരതീയ ചികിത്സാ വകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന മാതൃവന്ദനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നിര്‍വഹിച്ചു.  ജില്ലയിലെ ഗര്‍ഭിണികളുടേയും പ്രസവാനന്തരം അമ്മമാരുടേയും മൂന്ന് മാസംവരെ പ്രായമുള്ള ശിശുക്കളുടേയും ആരോഗ്യ സംരക്ഷണം ആയുര്‍വേദത്തിലൂടെ ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെ ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലൂടെ ആയുര്‍വേദ ചികിത്സയും മരുന്നുകളും സൗജന്യമായി ലഭ്യമാക്കം. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. ജി. സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉഷാകുമാരി മോഹന്‍കുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി. എന്‍. മോഹനന്‍, ജോസഫ് കുരുവിള, ആശ ആന്റണി, അഡ്വ എം ഭവ്യ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം  ഡിറ്റാജ് ജോസഫ്, ഡിഎം.ഒ ഡോ. ശുഭ കെ. പി., പ്രോജക്ട് കണ്‍വീനര്‍ ഡോ. ടെലസ് കൂര്യന്‍, ഡോ. സുരേഷ് കെ. ആര്‍, ഡോ. ക്രിസ്റ്റി ജെ തുണ്ടിപറമ്പില്‍, ഡോ. ശ്രീദര്‍ശന്‍ കെ. എസ്, ഡോ. ആന്‍സി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date