Skip to main content

സ്‌പെഷ്യല്ലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഭാരതീയ  ചികിത്സാ വകുപ്പില്‍  ഇടുക്കി  ജില്ലയിലെ  പാറെമാവ്   ജില്ലാ  ആയുര്‍വേദ  ആശുപത്രിയില്‍  ഒഴിവുള്ള      (ഒഴിവ്-1) സ്‌പെഷ്യല്ലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (കൌമാരഭ്രത്യം) തസ്തികയില്‍ നാഷണല്‍  ആയുഷ് മിഷന്‍ മുഖേനെ  കരാര്‍    വ്യവസ്ഥയില്‍  താല്ക്കാലിക  നിയമനം  നടത്തുന്നതിന്  ഇടുക്കി കുയിലിമല  സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ  ചികിത്സാ വകുപ്പ്   ജില്ലാ   മെഡിക്കല്‍  ആഫീസില്‍  നവംബര്‍ 17 ന് രാവിലെ 11.30 മണിക്ക്  കൂടിക്കാഴ്ച  നടത്തുന്നു.

യോഗ്യത- ബിഎ.എം.എസ്, എം.ഡി -കൌമാരഭ്രത്യം, റ്റിസിഎംസി രജിസ്ട്രഷന്‍. ഇന്റര്‍വ്യൂവിന് ഹജരാകുമ്പോള്‍ വിദ്യാഭ്യാസ  യോഗ്യത,  പ്രായം  എന്നിവ  തെളിയിക്കുന്നതിനുള്ള  സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും  സഹിതം  ഹാജരാകണം.  

ഉദ്യോഗാര്‍ത്ഥികള്‍  കോവിഡ്-19   പ്രോട്ടോക്കോള്‍  പ്രകാരമുള്ള  നിര്‍ദ്ദേശങ്ങളും നിബന്ധനകളും  നിര്‍ബന്ധമായും  പാലിക്കണം. ഉദ്യോഗാര്‍ത്ഥി  മാത്രമേ  ഓഫീസ്  പരിസരത്ത്   പ്രവേശിക്കുവാന്‍  പാടുള്ളൂ. കൂടെ വരുന്നവര്‍ ഓഫീസ് കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുവാന്‍  പാടില്ല.  ഫോണ്‍- 04862232318  
 

date