Skip to main content

നവോത്ഥാന ചലച്ചിത്രോല്‍സവം ചൊവ്വാഴ്ച തുടങ്ങും

ചലച്ചിത്ര അക്കാദമി കണ്ണൂര്‍ മേഖലാ കേന്ദ്രവും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പും സംഘടിപ്പിക്കുന്ന നവോത്ഥാന ചലച്ചിത്രോല്‍സവത്തിന് ചൊവ്വാഴ്ച(നവംബര്‍ 16) തുടക്കമാകും. ടൗണ്‍ സ്‌ക്വയറില്‍ വൈകിട്ട് 5.30ന് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്ന് 'വാഗ്ഭടാനന്ദ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ അരുണോദയം' പ്രദര്‍ശിപ്പിക്കും. നവംബര്‍ 17ന് വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം പ്രമുഖ സാഹിത്യകാരന്‍ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ പുരസ്‌കാര ജേതാക്കളെ ആദരിക്കും. യുഗപുരുഷന്‍ പ്രദര്‍ശിപ്പിക്കും.
നവംബര്‍ 18ന് സമാപന സമ്മേളനവും കണ്ണൂര്‍ താലൂക് ലൈബ്രറി കൗണ്‍സിലിന്റെ 'മാപ്പിള കലാപം നൂറാം വാര്‍ഷികം' സെമിനാറും കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വി ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വസന്തത്തിന്റെ കനല്‍ വഴികള്‍ പ്രദര്‍ശിപ്പിക്കും.

date