Skip to main content
പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ വായ്പാ വിതരണം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ രണ്ട് കോടി രൂപ വായ്പ അനുവദിച്ചു

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ കാഞ്ഞങ്ങാട് ഉപജില്ലാ ഓഫീസ് വിവിധ വായ്പ പദ്ധതികളിലായി  രണ്ട് കോടി രൂപ വായ്പ അനുവദിച്ചു. സിഡിഎസ് പിലിക്കോടിന്  മഹിളാ സമൃദ്ധി യോജന വായ്പാ പദ്ധതിയില്‍ 1.96 കോടി   രൂപയും  മൈക്രോക്രെഡിറ്റ്  വായ്പ പദ്ധതിയില്‍ നാല് ലക്ഷം  രൂപയുമാണ്   പിലിക്കോട് സിഡിഎസിലെ  46 കുടുംബശ്രീ യൂണിറ്റുകളിലെ 498 അംഗങ്ങള്‍ക്കായി വായ്പയായി അനുവദിച്ചത്. വായ്പാ വിതരണോദ്ഘാടനം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അധ്യക്ഷയായി. കെ.എസ്.ബി.സി.ഡി.സി. മാനേജിങ്ങ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌ക്കര്‍ മുഖ്യാതിഥിയായിരുന്നു. പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കൃഷ്ണന്‍, സ്ഥിരംസമിതി  അധ്യക്ഷന്മാരായ കെ.വി.വിജയന്‍, സി.വി.ചന്ദ്രമതി, വി.വി.സുലോചന, കെ.എസ്.ബി.സി.ഡി.സി. കാഞ്ഞങ്ങാട് മാനേജര്‍ കൃഷ്ണകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, പിലിക്കോട് പഞ്ചായത്ത് സെക്രട്ടറി കെ.രമേശന്‍, അസി.സെക്രട്ടറി പി.ശ്രീലേഖ എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.ലീന സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.പ്രസന്ന നന്ദിയും പറഞ്ഞു

 

date