Skip to main content

പാല്‍ ഗുണമേന്മ ബോധവത്കരണ പരിപാടി

ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ യൂനിറ്റിന്റെയും പടുവളം ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ നവംബര്‍ 17ന് രാവിലെ 10 ന് പടുവളം ക്ഷീരസഹകരണ സംഘം പരിസരത്ത് പാല്‍ഗുണമേന്മാ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി ഉദ്ഘാടനം ചെയ്യും. പടുവളം ക്ഷീര സംഘം പ്രസിഡന്റ് കെ.സുമേശന്‍ അധ്യക്ഷനാകും.
 

date