Skip to main content

ഐ.ടി.ഐ പ്രവേശനം

    പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കേരളാധ്വീശ്വരപുരം (ഫോണ്‍ 0494 2581300), പാതായ്ക്കര (04933 226068), പാണ്ടിക്കാട് (0483 3226068), പൊന്നാനി (0494 2664170) എന്നിവിടങ്ങളിലുള്ള ഐ.ടി.ഐ കളിലേയ്ക്ക് എന്‍.സി.വി.റ്റി പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന മെട്രിക് ട്രേഡ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത- എസ്.എസ്.എല്‍.സി. പ്രായം 14 വയസ്സിനു മുകളില്‍. സൗജന്യ പരിശീലനത്തിനു പുറമെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാരക്ക് ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ്, ഹോസ്റ്റല്‍ അലവന്‍സ് എന്നിവയും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.  അപേക്ഷാ ഫോം അതത് ഐ.ടി.ഐകളില്‍ നിന്നും ലഭിക്കും.  അപേക്ഷ ജൂണ്‍ 25ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.

date