Skip to main content

സീറ്റൊഴിവ്

താനൂര്‍  ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്  കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021- 22) ബി.എസ്.സി ഇലക്ട്രോണിക്‌സ് , ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബി.സി.എ എന്നീ കോഴ്‌സുകളില്‍ എസ്.ടി/ എസ്.സി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ഇവരുടെ അഭാവത്തില്‍ അര്‍ഹരായ ഒ.ഇ.സി  വിഭാഗക്കാരെയും  പരിഗണിക്കും. താല്പര്യമുള്ളവര്‍  നവംബര്‍ 18  ന് രാവിലെ 10 മണിക്ക്  അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി    കോളേജില്‍ നേരിട്ട് ഹാജരാകണം.  വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് gctanur.ac.in സന്ദര്‍ശിക്കുക.

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍, ബി.എ ഉറുദു, ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി കെമിസ്ട്രി, ബി.എ ഇക്കണോമിക്‌സ്, ബി.എ അറബിക് വിഷയങ്ങളില്‍ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍  നവംബര്‍ 18  ന് രാവിലെ 10 മണിക്ക്  അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി   കോളേജില്‍ നേരിട്ട് ഹാജരാകണം
 

date